![]() |
| കുട്ടശ്ശേരിക്കുളമ്പ് ജി.എം.എല്‍.പി. സ്‌കൂള്‍ വാര്‍ഷിക പൊതുയോഗം പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു |
ഈസ്റ്റ്‌കോഡൂര്‍: കുട്ടശ്ശേരിക്കുളമ്പ് ജി.എം.എല്‍.പി. സ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപികമാരായി സേവനം ചെയ്തു കെ.വി. ബുഷ്‌റ, എ.വി. ജയലളിത എന്നിവര്‍ക്കുള്ള യാത്രയയപ്പും സ്‌കൂളിന്റെ നൂറ്റിഇരുപതിമൂന്നാം വാര്‍ഷികവും രണ്ട് ദിവസങ്ങളിലായി നടന്നു. പ്രീപ്രൈമറി, പ്രൈമറി വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വാര്‍ഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും പി. ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പെലത്തൊടി, ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആസ്യ കുന്നത്ത്, പ്രഥമാധ്യാപിക സി.ടി. ശ്രീജ, പിടിഎ പ്രസിഡന്റ് പി.പി. ഉമ്മുഹബീബ, എംടിഎ പ്രസിഡന്റ് സന്ധ്യ, സ്‌ക്കൂള്‍ ലീഡര്‍ ഫാത്തിമ ഹംദ, വെല്‍ഫയര്‍ കമ്മിറ്റി, എസ്എംസി ഭാരവാഹികളായ ഉമ്മത്തൂര്‍ ഇബ്രാഹിം, തേക്കില്‍ അഷ്‌റഫ്, വി.ടി. മുരളി, അബു പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപികമാരായ കെ.വി. ബുഷ്‌റ, എ.വി. ജയലളിത എന്നിവര്‍ മറുപടി പ്രസംഗവും നിര്‍വഹിച്ചു.
.jpg)