കോട്ടക്കുന്നില്‍ പ്രവേശനം സൗജന്യമാക്കണം - മുസ് ലിം യൂത്ത് ലീഗ്
കോട്ടക്കുന്ന് വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാക്കണമെന്ന് മുസ് ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
പൊതുഖജനാവില്‍ നിന്നും ഫണ്ട് ചെലവയിച്ചാണ് മലപ്പുറം ജില്ലാ കേന്ദ്രത്തിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുള്ളത്. ഇവിടെ വിവിധ ഘട്ടങ്ങളിലായി സ്ഥാപിച്ച സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് ഫീ നല്‍കുക എന്നത് അംഗീകരിക്കാനാവില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി സൗകര്യം ചെയ്യുന്നതിനും സ്വകാര്യ വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ യൂസര്‍ ഫീ വാങ്ങുന്നതിലും കൃത്യമായ പരിശോധനകള്‍ ആവശ്യമാണ്. പാര്‍കിങ്ങിനും മറ്റും ഫീ വാങ്ങുന്നതിന് പുറമെ ജനങ്ങള്‍ക്ക് ആസ്വാദനത്തിനും വിദ്യാത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഒഴിവ് സമയം ചെലവയിക്കുന്നതിനും കൂടാതെ വ്യായാമത്തിന് എത്തുന്നവരില്‍ നിന്നും ഫീസ് വാങ്ങുന്ന അവസ്ഥയുണ്ട്. പൊതുജന ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുന്നതിന്‍റെ ഭാഗമായി രാവിലെയും രാത്രിയും വ്യായാമത്തിന് എത്തുന്നവര്‍ക്ക് നിലവിലുള്ള സമയം ദീര്‍ഘിപ്പിക്കണമെന്നും മലപ്പുറം നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ലേസര്‍ഷോ, ഓപ്പണ്‍ ഓഡിറ്റോറിയം സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടാവണം. വിവിധ വിഷയങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാവണമെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ കലക്ടറോട് നിവേദനം വഴി ആവശ്യപ്പെട്ടു.വിഷയങ്ങള്‍ പടിച്ച് നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ നിവേദക സംഘത്തിന് മറുപടി നല്‍കി.മലപ്പുറം നിയോജക മണ്ഡലം പ്രസിഡന്‍റ് ഷാഫി കാടേങ്ങല്‍, ജനറല്‍ സെക്രട്ടറി ഉമ്മര്‍ കുട്ടി മൊറയൂര്‍, ഭാരവാഹികളായ സിപി സാദിഖലി, അഡ്വ.അഫീഫ് പറവത്ത്, സുബൈര്‍ മൂഴിക്കല്‍ നേതൃത്വം നല്‍കി.