HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​വിജയത്തിളക്കത്തിൽ ഉമ്മത്തൂർ: പ്രതിഭകളെ ആദരിച്ച് എം.എസ്.എഫ്.

​വിജയത്തിളക്കത്തിൽ ഉമ്മത്തൂർ: പ്രതിഭകളെ ആദരിച്ച് എം.എസ്.എഫ്.

​കോഡൂർ: അഞ്ചാം വാർഡ് ഉമ്മത്തൂർ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ഉന്നത വിജയികളെ ആദരിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിജയം കൈവരിച്ചവർ, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടിയവർ, മദ്രസ പൊതുപരീക്ഷയിൽ ടോപ് പ്ലസ്, ഡിസ്റ്റിങ്ക്ഷൻ എന്നിവ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.

​വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ അബു തറയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വാർഡ് മെമ്പർ ആബിദ പി.കെ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആർ.ഡി.എച്ച് സി.ഇ.ഒയും ലൈഫ് കോച്ചുമായ മുജീബ് ടി, കബീർ തറയിൽ എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. സലാം ഒട്ടുമ്മൽ ആശംസകൾ നേർന്നു സംസാരിച്ചു.
​അഞ്ചാം വാർഡ് എം.എസ്.എഫ് സെക്രട്ടറി ഷുഹൈബ് തറയിൽ സ്വാഗതവും വാർഡ് എം.എസ്.എഫ് ഭാരവാഹി അദ്നാൻ മങ്കരത്തൊടി നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രദേശത്തെ നിരവധി സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരും രക്ഷിതാക്കളും പങ്കെടുത്തു.

Previous Post Next Post