HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ചെമ്മാട് ബസ് സ്റ്റോപ്പിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു; മരിച്ചത് എ.ആർ. നഗർ സ്വദേശി

ചെമ്മാട്: പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീണയാൾ മരിച്ചു. എ.ആർ. നഗർ പാലമടത്തിൽ ചിന സ്വദേശി തലാപ്പിൽ ഇബ്രാഹിം (70) ആണ് മരിച്ചത്.

​ഇന്ന് (2025 ഒക്ടോബർ 24) രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ആരോഗ്യ പരിശോധനകൾക്കായി വീട്ടിൽനിന്ന് വന്നതായിരുന്നു ഇബ്രാഹിം. താലൂക്ക് ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന കക്കാട് സ്വദേശിയായ ആശുപത്രി ജീവനക്കാരനാണ് ഇദ്ദേഹം ബസ് സ്റ്റോപ്പിൽ കുഴഞ്ഞുവീഴുന്നത് കണ്ടത്.

​ഉടൻ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ടയാൾ ഹൃദ്രോഗത്തിന് ചികിത്സയിൽ ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു.റിപ്പോർട്ട് നൽകിയത് അബ്ദുൽ റഹീം

Previous Post Next Post