കണ്ണൂര്‍ പയ്യാമ്പലം കടലില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍
കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്നുപേര്‍ തിരയില്‍പ്പെട്ടു. രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം.
കര്‍ണാടകയില്‍ നിന്നുള്ള എട്ടുപേരടങ്ങുന്ന സംഘം ഇന്ന് രാവിലെയാണ് കടലില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്നുപേര്‍ തിരയില്‍പെടുകയായിരുന്നു. രണ്ടുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.