സൗജന്യ മലയാളം കംപ്യൂട്ടിങ് പരിശീലനം ഇന്ന്
മലപ്പുറം: കോഡൂര്‍ ടെക്‌നിക്കല്‍ കോളേജില്‍ സൗജന്യ മലയാളം കംപ്യൂട്ടിങ് പരിശീലനം ഇന്ന് (ശനിയാഴ്ച) നടക്കും. മലയാള ഭാഷ വാരാചരണം, ടെക്‌നിക്കല്‍ കോളേജിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം എന്നിവയുടെ ഭാഗമായിട്ടാണ് സൗജന്യ പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്.
മലയാളം കംപ്യൂട്ടിങിന്റെ ചരിത്രം, ഐ.എസ്.എം. ഇന്‍സ്‌ക്രിപ്റ്റ്, യൂനികോഡ്, ടൈപ്പിറ്റ് തുടങ്ങി കംപ്യൂട്ടിറില്‍ മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. അനുബന്ധമായി വേഡ് പ്രൊസസിങ്ങില്‍ പ്രാഥമിക പരിശീലനവും നല്‍കും.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍, തൊഴില്‍ അന്വേഷകര്‍ തുടങ്ങിയവര്‍ക്കെല്ലാം അനുയോജ്യമായ രീതിയിലാണ് പരിശീലനം ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കോഡൂര്‍ താണിക്കലിലുള്ള ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കും.