മലപ്പുറം: ജനകീയ ആരോഗ്യകേന്ദ്രങ്ങളുടെ സേവനങ്ങൾ സാധാരണക്കാർക്ക് ആശ്വാസകരവും പ്രയോജനപ്രദവുമായി ലഭ്യമാക്കാൻ ജീവനക്കാർ ശ്രദ്ധപുലർത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ കെ സക്കീന.
ആരോഗ്യവകുപ്പിനു കീഴിൽ ഗ്രാമ, നഗര പ്രദേശങ്ങളിലെ പൊതുജനാരോഗ്യ വെൽനസ് കേന്ദ്രങ്ങളുടെ സേവനങ്ങളും പ്രവർത്തനങ്ങളും കൂടുതൽ ഗുണഭോക്തൃ സൗഹൃദമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ജില്ലാ ആരോഗ്യസംഘത്തോടൊപ്പം കേന്ദ്രങ്ങൾ സന്ദർശിച്ചുള്ള വിലയിരുത്തൽ യോഗത്തിന് മാറാക്കര ഏർക്കര ജനകീയാരോഗ്യകേന്ദ്രത്തിൽ തുടക്കംകുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
മലപ്പുറം ജില്ലയിൽ ആകെ 589 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. ആരോഗ്യസംരക്ഷണം എല്ലാവർക്കും വീടിനടുത്ത് സൗജന്യവും ആശ്വാസകരവുമായി ലഭ്യമാക്കുകയാണ് ഇത്തരം കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത്.
🏥 പ്രധാന സേവനങ്ങൾ
ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്ന പ്രധാന സേവനങ്ങൾ ഇവയാണ്:
* പ്രാഥമിക ആരോഗ്യസംരക്ഷണം
* രോഗപ്രതിരോധവും പ്രതിരോധ കുത്തിവെപ്പും
* ഗർഭകാല മേൽനോട്ടം
* ജീവിതശൈലീ രോഗനിർണ്ണയ ക്ലിനിക്കുകൾ
* സ്ത്രീകൾ-കുട്ടികൾ-മുതിർന്നവർ എന്നിവർക്കുള്ള പ്രത്യേകപരിചരണം
📝 നിർദ്ദേശങ്ങൾ
ഫീൽഡ് ജീവനക്കാർക്ക് നൽകിയ നിർദ്ദേശങ്ങൾ:
* ഗൃഹസമ്പർക്കം ഊർജ്ജിതപ്പെടുത്തുക.
* നിർമ്മാർജ്ജന ലക്ഷ്യനേടുന്നതിന് ക്ഷയരോഗം, കുഷ്ഠരോഗം എന്നിവയുടെ പ്രതിരോധം ഊർജ്ജിതപ്പെടുത്തുക.
* ജീവിതശൈലീ രോഗനിർണ്ണ ക്ലിനിക്കുകൾ ശക്തിപ്പെടുത്തുക.
ആരോഗ്യകുടുംബക്ഷേമ രോഗപ്രതിരോധ ബോധവൽക്കരണം കൂടുതൽ ജനകീയമാക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. കുറ്റമറ്റരീതിയിൽ സേവനപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് മുൻഗണന നൽകണമെന്നും സംഘം ആവശ്യപ്പെട്ടു.
🔍 പരിശോധന നടത്തിയ സ്ഥലങ്ങൾ
അഡീഷണൽ ഡയറക്ടർ പരിശോധിച്ച് വിലയിരുത്തിയ കാര്യങ്ങൾ:
* കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ അടിസ്ഥാന വികസന നിർമമാണ പ്രവർത്തികൾ.
* മാറാക്കര കുടുംബാരോഗ്യകേന്ദ്രത്തിലെ ആരോഗ്യകുടുംക്ഷേമ സേവനങ്ങൾ.
* മഞ്ചേരി ജില്ലാ ക്ഷയരോഗ കേന്ദ്രത്തിലെ സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർമാരുടെയും സീനിയർ ലാബ് സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ.
👥 സംഘത്തിലുണ്ടായിരുന്നവർ
* ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാർ: ഡോ എ ഷിബുലാൽ, ഡോ വി ഫിറോസ് ഖാൻ
* ജില്ലാ ടി ബി ഓഫീസർ: ഡോ കെ എം നൂന മർജ
* ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ജൂനിയർ കൺസൾട്ടന്റ്: ഡോ കെ നസീല
* ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ: കെ പി സാദിഖ് അലി
തിയ്യതി: 12/12/2025
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം