തീരൂർ: ഭിന്നശേഷി വ്യക്തികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം വരണമെന്നും അവർ നേരിടുന്ന വെല്ലുവിളികളെ മനസിലാക്കി ചേർത്തുപിടിക്കണമെന്നും അഡിഷണൽ ജില്ല സെഷൻസ് ജഡ്ജ് ശ്രീജിത്ത് എസ്. വെട്ടം വി ആർ സി ആശുപത്രിയിൽ നടന്ന ജില്ലാതല ലോകഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം വി. ആർ. സി ഹോസ്പിറ്റലിൽ നടന്നു. മുൻ ജില്ലാ ജഡ്ജിയും വി. ആർ. സി ഹോസ്പിറ്റൽ രക്ഷാധികാരിയുമായ രമേശ് ഭായ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റ്റി. കെ. ജയന്തി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ കെ. പി. സാദിഖ് അലി, ഡെപ്യൂട്ടി മീഡിയ ഓഫീസർ ഡി. എസ്. വിജയകുമാർ, പാരാലീഗൽ വോളന്റീയർ വിമല, സീനിയർ സൈക്കാട്രിസ്റ്റ് ഡോ. നിപുൺ കെ. എൻ., ഡോ. ഷാലിമ ഷംസുദ്ധീൻ, വി ആർ സി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ സി എം മുഹമ്മദ് എന്നിവർ സംസാരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, തീരൂർ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി എന്നിവർ സംയുക്തമായി നടത്തിയ പരിപാടിയിൽ വിവിധ കർമമേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഭിന്നശേഷി വ്യക്തികൾക്കായി ദിവ്യംഗശ്രേഷ്ഠ പുരസ്കാരവും ഭിന്നശേഷി വ്യക്തികൾക്കായുള്ള പരിചരണ മികവ് മുൻനിർത്തി ദിവ്യംഗമിത്ര പുരസ്കാരവും നല്കപ്പെട്ടു.
വെട്ടം ആലിശേരി ഉപ്പൂട്ടുങ്ങൽ ജലീൽ, വെട്ടം മൂലശേരി വീട്ടിൽ സിന്ധു എന്നിവർക്കാണ് ദിവ്യംഗശ്രേഷ്ഠപുരസ്കാരം.
തെന്നല ചെമ്പയിൽ മൊയ്തീൻകുട്ടി ദിവ്യംഗമിത്ര പുരസ്കാരത്തിന് അർഹനായി.
ഭിന്നശേഷി അവകാശ നിയമത്തേക്കുറിച്ച് വി ആർ സി ഹോസ്പിറ്റൽ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബിനു കെ. ആർ., ഭിന്നശേഷി അവകാശ നിയമത്തിൽ ഉൾപ്പെടുന്ന മാനസികരോഗങ്ങളെ കുറിച്ച് സീനിയർ സൈക്കാട്രിക് സോഷ്യൽ വർക്കർ അനിൽ വി. എസ്. എന്നിവർ വിഷയാവതരണം നടത്തി.
മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും ഈ മേഖലയിൽ നിന്നുള്ള വിവിധ വിദഗ്ദരും വിദ്യാർഥികളും സാമൂഹികപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.