കോഡൂർ പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ നിലവിൽ വന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു
കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്തിൽ ഭരണസമിതിയുടെ കീഴിലുള്ള വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ നിലവിൽ വന്നു. പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടൻ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ കമ്മിറ്റികൾ പ്രവർത്തനമാരംഭിക്കുന്നത്.
പ്രധാന സ്റ്റാൻഡിങ് കമ്മിറ്റികളും അവയുടെ ചുമതലക്കാരും താഴെ പറയുന്നവരാണ്:
വികസന സ്റ്റാന്റിങ് കമ്മറ്റി: കെ.എം. സുബൈർ
ആരോഗ്യം, വിദ്യാഭ്യാസം: മച്ചിങ്ങൾ മുഹമ്മദ്
ക്ഷേമകാര്യം: ഡോ. സജ്നമോൾ ആമ്യൻ
പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും പുതിയ കമ്മിറ്റികളുടെ രൂപീകരണം കൂടുതൽ കരുത്തുപകരുമെന്ന് പ്രസിഡന്റ് സി.പി. ഷാജി അറിയിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രവർത്തനങ്ങൾക്കും കാർഷിക-വികസന പദ്ധതികൾക്കും പ്രത്യേക മുൻഗണന നൽകാനാണ് ഭരണസമിതിയുടെ തീരുമാനം.