HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കോഡൂരില്‍ പദ്ധതി രൂപവത്കരണത്തിന് തുടക്കമായി

കോഡൂരില്‍ പദ്ധതി രൂപവത്കരണത്തിന് തുടക്കമായി

കോഡൂര്‍: ഗ്രാമപ്പഞ്ചായത്തിന്റെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതികളുടെ രൂപവത്കരണത്തിന് തുടക്കമായി. പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ആദ്യ വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ചേര്‍ന്നു.
പൊതുയോഗത്തില്‍ പുനഃസംഘടിപ്പിച്ച വിവിധ വിഷാടിസ്ഥാനത്തിലുള്ള 13 വര്‍ക്കിങ് ഗ്രൂപ്പുകളും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റജുല പെലത്തൊടി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടന്‍, വികസന സ്ഥിരംസമിതി അധ്യക്ഷന്‍ കെ.എം. സുബൈര്‍, ബ്ലോക്ക് പഞ്ചായത്തംഗം എന്‍. കുഞ്ഞീതു, ഗ്രാമപ്പഞ്ചായത്തംഗം വി.കെ. ഫൗസിയ സലീം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കൊളക്കാട്ടില്‍ അബ്ദുന്നാസര്‍, കെ. പ്രഭാകരന്‍, സി. ഇല്യാസ്, ആസൂത്രണ സമിതി ഉപാധ്യാക്ഷന്‍ എം.ടി. ബഷീര്‍, പഞ്ചായത്ത് സെക്രട്ടറി രാകേഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.
Previous Post Next Post