HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​'കാടറിയാൻ' ചെറുകുളമ്പ ഐ.കെ.ടിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വനയാത്ര നടത്തി

​'കാടറിയാൻ' ചെറുകുളമ്പ ഐ.കെ.ടിയിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വനയാത്ര നടത്തി

​ചെറുകുളമ്പ: 'കാട് അറിയുക' എന്ന സന്ദേശവുമായി ചെറുകുളമ്പ ഐ.കെ.ടി ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വനയാത്ര സംഘടിപ്പിച്ചു. കേഡറ്റുകളുടെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായാണ് കരിങ്കല്ലത്താണി തൊടുകാപ്പ് എക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പഠനയാത്ര നടത്തിയത്.
​പ്രകൃതിയെ അടുത്തറിയുന്നതിനും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്ക് ഈ യാത്ര ഏറെ സഹായകമായി. വനസംരക്ഷണത്തെയും പ്രകൃതിയിലെ മാറ്റങ്ങളെയും കുറിച്ച് ബി.എഫ്.ഒ (BFO) സുബ്രഹ്മണ്യൻ കെ., സിന്ധീഖ് പി. എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുത്തു.
​വനയാത്രയ്ക്ക് സി.പി.ഒ (CPO) മുല്ലപ്പള്ളി ഇബ്രാഹീം, സിന്ധു പുളിക്കൽ എന്നിവർ നേതൃത്വം നൽകി. പ്രകൃതിയെ തൊട്ടറിഞ്ഞും വനവിഭവങ്ങളെക്കുറിച്ച് പഠിച്ചും നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി മാറി
Previous Post Next Post