ആരോഗ്യ ജീവിതശൈലി വിദ്യാർത്ഥികളിൽ വളർത്തണം പി കെ അസ് ലു
മലപ്പുറം: നാം ആർജിച്ച ആരോഗ്യ നേട്ടങ്ങൾ നിലനിർത്താൻ ആരോഗ്യ ജീവിതശൈലി ഇളം തലമുറയിൽ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അസലു പറഞ്ഞു. അക്ഷരം ആരോഗ്യം സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയുടെ ജില്ലാതര ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊറയൂർ ജിഎം എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യസ്ഥിര സമിതി ചെയർമാൻ റഷീദ് ബംഗാളത്ത് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ടി കെ ജയന്തി മുഖ്യപ്രഭാഷണം നടത്തിമ അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ പദ്ധതി വിശദീകരിച്ചു ജില്ലാ ആർ സി എച്ച് ഓഫീസർ ഡോക്ടർ എൻ പമീലി ,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാo മാനേജർ ഡോ.ടി.എൻ അനൂപ് ഹെൽത്ത് കാർഡ് പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ലുബ്ന നൗഫൽ ഡെപ്യൂട്ടി ഡിഎംഒ ഡോ.വി. ഫിറോസ്ഖാൻ മെഡിക്കൽ ഓഫീസർ ഡോ.എ.കെ റഹീന ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി,ഐഇസി കൺസൾട്ടന്റ് സി ആർ ദിവ്യ, കോഡിനേറ്റർ പി കെ രമ്യ എന്നിവർ സംസാരിച്ചു.
ആരോഗ്യമുള്ള തലമുറ കരുത്തുറ്റ ഭാവി എന്ന പ്രമേയത്തിൽ സംസ്ഥാനതലത്തിൽ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വിദ്യാലയ ആരോഗ്യ പദ്ധതിയിൽ വിദ്യാർത്ഥികളുടെ സമഗ്ര ആരോഗ്യ പരിശോധനയും ചികിത്സയുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്