കോഡൂർ: നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, അത്യാധുനിക രീതിയിൽ റീടാറിങ്ങ് പ്രവൃത്തികൾ പൂർത്തിയാക്കിയ ചക്കിങ്കാവ് - ചാപ്പനങ്ങാടി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ പുത്തൻപുരയ്ക്കൽ കുഞ്ഞാപ്പ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പ്രദേശത്തെ രൂക്ഷമായ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുന്ന ഈ വികസന പദ്ധതിയുടെ പൂർത്തീകരണം ഏറെ സന്തോഷത്തോടെയാണ് നാട്ടുകാർ ഏറ്റെടുത്തത്. ചടങ്ങിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും സംബന്ധിച്ചു.
മുൻ മെമ്പർ വട്ടോളി ഫാത്തിമ, പൊന്നേത്ത് അലവി മൗലവി, വില്ലൻ അഷ്റഫ്, കെ.ടി. ജലീൽ മാസ്റ്റർ, ഹമീദ് വില്ലൻ, വില്ലൻ മഹ്‌മൂദ്, കുഞ്ഞീതു പുൽപ്പാടൻ, മുസ്തഫ മാസ്റ്റർ, എ.എം. ബാപ്പു, കെ.ടി. അഷ്റഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ചക്കിങ്കാവ് - ചാപ്പനങ്ങാടി റോഡ് ഉദ്ഘാടനം ചെയ്തു: നാടിന് സമർപ്പിച്ചു