ഊരകം: ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ വളപ്പിൽ-മെനക്കെടാംപാറ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായാണ് പുതിയ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.കെ. മാനു, വാർഡ് യു.ഡി.എഫ് ചെയർമാൻ ടി.പി. ആലസ്സൻ, അഞ്ചാം വാർഡ് മെമ്പർ സെറീന കെ. എന്നിവർ സംസാരിച്ചു.
മുൻ വാർഡ് മെമ്പർമാരായ എം.ടി. അലവി, കമൂത്ത് ചന്തു, ഹന്നത്ത് മൻസൂർ, വാർഡ് യു.ഡി.എഫ് കൺവീനർ ടി. അനിൽകുമാർ എന്നിവരും എം.ടി. അബ്ദുറഹ്മാൻ, കറുവണ്ണി അയമ്മുദു, വി.പി. ഉമ്മർ, വളപ്പിൽ അബ്ദുൽ ഖാദർ, കുഞ്ഞു പാണക്കട, വി.കെ. അബ്ദുറഹിമാൻ, ടി. മൊയ്തീൻകുട്ടി, പി. പരമു, ശാന്തി സി., കെ. അബ്ദുറഹ്മാൻ ഹാജി, ചാത്തൻ കരിമ്പിലി, കെ.ടി. അബ്ദുൽ റഷീദ്, രഘു മാസ്റ്റർ, കോമയിൽ അബ്ദു, പി.പി. അബ്ദുറഹ്മാൻകുട്ടി, എം.കെ. അബ്ദുൽ അസീസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു
വളപ്പിൽ-മെനക്കെടാംപാറ റോഡ് ഉദ്ഘാടനം ചെയ്തു.