കോഡൂര്‍ പഞ്ചായത്ത് ബജറ്റ്: സമഗ്ര വികസനവും മാലിന്യമുക്തഗ്രാമവും ലക്ഷ്യം
താണിക്കല്‍: സമഗ്ര വികസനവും സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമവും ലക്ഷ്യമാക്കി കോഡൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ വാര്‍ഷിക ബജറ്റ്. അടിസ്ഥാന സൗകര്യവികസനം, പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക പുരോഗതി എന്നിവയ്ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കും.
അത്യാധുനിക മാലിന്യസംസ്‌കരണ സംവിധാനം, കൃഷിയില്‍ നൂതന സംവിധാനങ്ങളിലൂടെ ഉത്പാദന വര്‍ധനവ്, ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രത്യേക പദ്ധതികള്‍, ഗ്രാമപഞ്ചായത്തിന്റെ അക്ഷയ കേന്ദ്രത്തില്‍ ആധാര്‍ എന്‍ട്രോള്‍മെന്റ് സെന്റര്‍, കുടുംബാരോഗ്യ കേന്ദ്രം, കൃഷി ഭവന്‍ കെട്ടിടങ്ങളുടെ വിപുലീകരണവും കോഡൂര്‍ ടെക്‌നിക്കല്‍ കോളേജ് നവീകരണവും തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും.
ഗ്രാമപ്പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ് വൈസ് പ്രസിഡന്റ് ജുമൈല വരിക്കോടന്‍ അവതരിപ്പിച്ചു.
പ്രസിഡന്റ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. സുബൈര്‍, മുഹമ്മദ് മച്ചിങ്ങല്‍, പഞ്ചായത്തംഗങ്ങളായ സി.കെ. നീലന്‍ കോഡൂര്‍, വി.കെ. ഫൗസിയ സലീം, വില്ലന്‍ അബ്ദുറസാഖ്, കെ.വി. മുസ്തഫ, യൂസുഫ് മാനു തറയില്‍, അസ് ലം അലി കിളിയമണ്ണില്‍, ഇ.കെ. ഷൗക്കത്തലി, പി.കെ. ഫാസില്‍ കരീം, റംസിന വട്ടത്തൊടി, കെ.പി. ശബ്‌ന ഷാഫി, കെ. ഹാരിഫ റഹ്‌മാന്‍, പി.കെ. ആബിദ, എം.പി. നദീറ, തറയില്‍ ഹഫ്‌സത്ത്, നജ്മ കിളിയണ്ണി, സി.എച്ച്. മാരിയത്ത്, എന്‍.കെ. റീന
തുടങ്ങിയവര്‍ സംസാരിച്ചു.