HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം നാളെ (ചൊവ്വ) കോട്ടക്കയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്യും.

കോട്ടക്കല്‍ നഗരസഭയിലെ തുമ്പൂര്‍മുഴി പദ്ധതികളുടെ ഉദ്ഘാടനം നാളെ (ചൊവ്വ) കോട്ടക്കയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്യും. 

സ്ഥാപനതല ജൈവമാലിന്യപരിപാലത്തിന് വേണ്ടി 32 ലക്ഷം രൂപ വകയിരുത്തി 

കോട്ടക്കൽ: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കോട്ടക്കല്‍ നഗരസഭയിലെ വിവിധ സ്‌കൂളുകളില്‍ സ്ഥാപിച്ച എയറോബിക് കംമ്പോസ്റ്റ് സംവിധാനമായ തുമ്പൂര്‍മുഴി പദ്ധതികള്‍ നാളെ (ചൊവ്വ) രാവിലെ 11ന് കോട്ടക്കയ്ക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. നാസര്‍ ഉദ്ഘാടനം ചെയ്യും. 

വില്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍, കുറ്റിപ്പുറം നോര്‍ത്ത് എ.എം.എല്‍.പി സ്‌കൂള്‍,  ഗവ. രാജാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. രാജാസ് ഹൈസ്‌കൂള്‍, കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ തുമ്പൂര്‍മുഴി പദ്ധതികളാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. 

സ്‌കൂള്‍-സ്ഥാപനതല ജൈവമാലിന്യ പരിപാലനത്തിന് സഹായകമാകുന്നതാണ് ഈ പദ്ധതികള്‍. തികച്ചും പാരിസ്ഥിതിക സാമൂഹികചട്ടകൂടിന് പ്രാധാന്യം നല്‍കിയാണ് ഈ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ ഉദ്പാദിപ്പിക്കുന്ന ജൈവ മാലിന്യം തുമ്പൂര്‍മുഴി യൂണിറ്റില്‍ ശാസ്ത്രീയമായി സംസ്‌ക്കരിച്ച് ജൈവ വളമാക്കി മാറ്റുകയും പ്രസ്തുത ജൈവ വളമുപയോഗിച്ച് സ്ഥാപനങ്ങളിലെ തന്നെയുള്ള പൂന്തോട്ടം/പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനുമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.  

ഇതിനായി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്, എന്‍.എസ്.എസ്, സീഡ് ക്ലബ്, പോലുള്ള സംഘടനകളെ കൂടി പദ്ധതിയുടെ ഭാഗമാക്കി സേവനവും ഉറപ്പാക്കും. പരിശീലന പരിപാടികള്‍ നഗരസഭയുടെ സഹായത്തോടെ ജില്ലാ പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ നല്‍കും.


Previous Post Next Post