വണ്ടൂരിൽ ഫ്രൂട്ട്സ് കടയ്ക്കും കാറിനും തീപിടിച്ചു.
മലപ്പുറം: വണ്ടൂർ മിംസ് ഹോസ്പിറ്റലിന് മുൻപിലുള്ള ഫ്രൂട്ട്സ് കടയിൽ ഉച്ചയോടെ വൻ തീപിടുത്തം. കടയ്ക്കുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിനും തീപിടിച്ചിട്ടുണ്ട്.
ഇന്ന് (23/03/2026) ഉച്ചയ്ക്ക് 01:05-ഓടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
നിലവിൽ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
തീപിടുത്തത്തിന്റെ കാരണവും നാശനഷ്ടങ്ങളുടെ വ്യാപ്തിയും വ്യക്തമായിട്ടില്ല.