HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കോട്ടക്കൽ: ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം കൈമാറി

കോട്ടക്കൽ: ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനം കൈമാറി


​കോട്ടക്കൽ: ഭിന്നശേഷി വിഭാഗക്കാർക്കായി അനുവദിച്ച മുച്ചക്ര വാഹനം ഗുണഭോക്താവിന് കൈമാറി. കോട്ടക്കൽ മുനിസിപ്പാലിറ്റിയിലെ 11-ാം ഡിവിഷൻ വെസ്റ്റ് വില്ലൂരിൽ നിന്നുള്ള അപേക്ഷകനാണ് വാഹനം ലഭിച്ചത്. മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.കെ. നാസർ സാഹിബ് വിതരണോദ്ഘാടനം നിർവഹിച്ചു.
​ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ റംല ടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ സാജിദ് മങ്ങാട്ടിൽ, സുലൈമാൻ പാറമ്മൽ, ഇബ്രാഹിം കുട്ടി, ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ ടി.വി. മുംതാസ് ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു. ഭരണത്തിലേറി മാസങ്ങൾക്കകം തന്നെ അർഹരായവർക്ക് വാഹനം എത്തിച്ചുനൽകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ഡിവിഷൻ കൗൺസിലർ ടി.പി. ഇബ്രാഹിം കുട്ടി അറിയിച്ചു.

Previous Post Next Post