HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം ഒന്നിക്കണം: കെ.പി. ദുര്യോധനൻ.

മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പൊതുസമൂഹം ഒന്നിക്കണം: കെ.പി. ദുര്യോധനൻ.

വേങ്ങര:മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ കണ്ണടച്ചാൽ സാമൂഹ്യ പുരോഗതിക്കും അതിനുള്ള വ്യവസ്ഥകൾക്കും വലിയ ക്ഷതം സംഭവിക്കുമെന്ന് ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (ഗ്ലോബൽ) സംസ്ഥാന പ്രസിഡണ്ട് കെ.പി. ദുര്യോധനൻ പ്രസ്താവിച്ചു. ഹ്യൂമൻ റൈറ്റ്സ്‌ ജസ്റ്റിസ് വിജിലൻസ് കൗൺസിൽ (രജി. നമ്പർ: ടി.സി 421/2018) മലപ്പുറം ജില്ലാ കൺവെൻഷൻ വേങ്ങര വ്യാപാര ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യാവകാശ ലംഘനങ്ങൾ സമൂഹത്തിന് നേരെ കടന്നുകയറ്റമായി തുടരുമ്പോൾ, അതിൽ ഞെരിഞ്ഞമർന്നു പോകുന്നവർക്ക് മുന്നിൽ കണ്ണും പൂട്ടി കൈയും കെട്ടി ഇരിക്കാനാകില്ല. ഇത്തരം ലംഘനങ്ങളിൽ നിന്ന് മനുഷ്യന്റെ ഏതൊരു അവകാശത്തെയും പരിരക്ഷിക്കാനുള്ള മാർഗങ്ങൾ രൂപീകരിക്കുക എന്ന മുഖ്യ കർമ്മം മലപ്പുറം ജില്ലാ കമ്മിറ്റി ഏറ്റെടുക്കണമെന്നും, അതിനായി പൊതുസമൂഹത്തെയും മനുഷ്യമനസാക്ഷിയെയും കൂട്ടിച്ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ മുരളി മഞ്ചേരി അധ്യക്ഷത വഹിച്ചു. കെ.ടി. നാസർ മുഖ്യപ്രഭാഷണം നടത്തി. പി.പി.എ. ബാവ, ബോസ് മാസ്റ്റർ, കുഞ്ഞിമുഹമ്മദ് മേലോത്ത്, വാമന കുമാർ മഞ്ചേരി, എം.പി. വേലായുധൻ മാസ്റ്റർ, റൈഹാനത്ത് ബീവി, കബീർ കക്കാട്, എ.കെ. ഹംസ, അനിൽകുമാർ ടി. തുടങ്ങിയവർ സംസാരിച്ചു. അനിൽകുമാർ കെ.ടി. സ്വാഗതവും റഷീദ പി.കെ. നന്ദിയും പറഞ്ഞു.
**പുതിയ ഭാരവാഹികൾ:**
കൺവെൻഷനിൽ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
 * **പ്രസിഡണ്ട്:** അസൈനാർ ഊരകം
 * **വൈസ് പ്രസിഡണ്ടുമാർ:** മുഹമ്മദ് ബാവ എ.ആർ. നഗർ, മൈമൂന എൻ.ടി., വത്സല ചെമ്മാട്, സാബു മഞ്ചേരി
 * **ജനറൽ സെക്രട്ടറി:** അഷറഫ് മനരിക്കൽ
 * **സെക്രട്ടറിമാർ:** വി. വിനോദിനി ടീച്ചർ, മുരുകേഷ് പാണ്ടിക്കാട്, വേണുഗോപാൽ, സരോജിനി സി., മുരളി കൃഷ്ണൻ
 * **ട്രഷറർ:** ശശി കണ്ണമംഗലം


Previous Post Next Post