HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; വിതരണം 27ന് തുടങ്ങും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ; വിതരണം 27ന് തുടങ്ങും

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ സെപ്റ്റംബർ മാസത്തെ വിതരണം ഒക്ടോബർ 27ന് ആരംഭിക്കും. ഇതിനായി 812 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 62 ലക്ഷത്തോളം ഗുണഭോക്താക്കൾക്കാണ് 1600 രൂപ വീതം ലഭിക്കുക.

ആകെ ഗുണഭോക്താക്കളിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ മുഖേന വീടുകളിലെത്തി പെൻഷൻ കൈമാറും.

ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതത്തിന് അർഹരായ 8.46 ലക്ഷം പേർക്ക് കേന്ദ്ര സർക്കാരാണ് തുക നൽകേണ്ടതെന്ന് സംസ്ഥാന ധനമന്ത്രി.

ഈ വിഹിതത്തിനായി വേണ്ട 24.21 കോടി രൂപയും സംസ്ഥാന സർക്കാർ മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ തുക കേന്ദ്ര സർക്കാരിന്റെ പി.എഫ്.എം.എസ്. സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്.

Previous Post Next Post