HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അരൂരില്‍ മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ഗർഡർ തകർന്നു വീണത് പിക്കപ്പ് വാനിലേക്ക്; ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ തകർന്ന് പിക്കപ്പ് വാനിലേക്ക് വീണ് അപകടം. അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.


അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി താഴേക്ക് വീണാണ് അപകടമുണ്ടായത്.


പുലർച്ചെ മൂന്നോടെയാണ് അപകടം. മൂന്നര മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

മുൻപും സമാന രീതിയിൽ ഗർഡർ തകർന്നിരുന്നു. ദേശീയപാതയിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Previous Post Next Post