HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ലോകപ്രതിരോധ കുത്തിവെപ്പ് ദിനാചരണം: മലപ്പുറത്ത് ജില്ലാതല ഉദ്ഘാടനം നടന്നു

ലോകപ്രതിരോധ കുത്തിവെപ്പ് ദിനാചരണം: മലപ്പുറത്ത് ജില്ലാതല ഉദ്ഘാടനം നടന്നു

മലപ്പുറം: രോഗപ്രതിരോധത്തിനായി മുൻഗണന നൽകുന്നത് ആരോഗ്യരംഗത്ത് നേട്ടങ്ങൾ കൈവരിക്കാനും സമൂഹങ്ങളെ തുണക്കാനും സഹായിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ ഷിബുലാൽ അഭിപ്രായപ്പെട്ടു. കുത്തിവെപ്പ് ശാക്തീകരണത്തിന് ജനകീയ കൂട്ടായ്മകൾ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലോകപ്രതിരോധ കുത്തിവെപ്പ് ദിനാചരണം ജില്ലാതല ഉദ്ഘാടനം എ.ആർ നഗർ കുടുംബാരോഗ്യകേന്ദ്രത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. എ ഷിബുലാൽ. ജീവൻ രക്ഷിക്കാനും രോഗങ്ങൾ തടയാനും വാക്സിനുകൾക്കുള്ള കഴിവ് സമൂഹത്തിലെത്തിക്കുകയാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം.

ചടങ്ങിനോടനുബന്ധിച്ച്, ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ കുത്തിവെപ്പെടുത്ത 500 കുട്ടികളെയും അവരുടെ അമ്മമാരെയും സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി ആദരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. എം.വി ഫൗസിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ.പി സാദിഖ് അലി മുഖ്യ പ്രഭാഷണം നടത്തി.

ബോധവൽക്കരണ പരിപാടികൾ

'പ്രതിരോധ കുത്തിവെപ്പുകളുടെ പ്രാധാന്യം' എന്ന വിഷയത്തിൽ ഡോ. വി.പി ഹസനത്ത് ക്ലാസെടുത്തു. ഹെൽത്ത് സൂപ്പർവൈസർ സി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ ടി മുഹമ്മദ് ഫൈസൽ, പി ആർ ഒ സി.എച്ച് നിയാസ് ബാബു, പബ്ലിക് ഹെൽത്ത് നഴ്സ് കെ.പി ജമീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ആരോഗ്യപ്രവർത്തകർ അവതരിപ്പിച്ച ബോധവൽക്കരണ ലഘുനാടകവും ശ്രദ്ധേയമായി. ദിനാചരണത്തിന്റെ ഭാഗമായി, ഈ വർഷം ജില്ലയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവെപ്പ് ശാക്തീകരണത്തിനായി വിവിധ സാമൂഹ്യബോധവൽക്കരണ പരിപാടികൾ ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്നുണ്ട്.

Previous Post Next Post