HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​പ്രമേഹം ചെറുക്കാൻ ആരോഗ്യകരമായ ജീവിതരീതി പിന്തുടരണം: ഡോ. ഷിബുലാൽ

​മലപ്പുറം: ആരോഗ്യകരമായ ജീവിതരീതി പ്രമേഹം വരാനുള്ള സാധ്യത ചെറുക്കുമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ. ഷിബുലാൽ അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി സർക്കാർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

​സമയബന്ധിതമായ രോഗനിർണ്ണയവും, നേരത്തെയുള്ള കണ്ടെത്തലും, ശരിയായ ചികിത്സയും രോഗപ്രതിരോധത്തിനും പ്രമേഹ സംബന്ധമായ സങ്കീർണ്ണതകൾ ഒഴിവാക്കാനും സഹായകരമാണ്. പ്രമേഹത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം, മുൻകരുതലുകൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ പൊതുജനകേന്ദ്രീകൃതമാക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 
​ആശുപത്രി സൂപ്രണ്ട് ഡോ. വി. വിനോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഫിറോസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി. ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. മാത്യു ജെ. വാളംപറമ്പിൽ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ കെ. പി. സാദിഖ് അലി എന്നിവർ പ്രസംഗിച്ചു. 
​ബോധവൽക്കരണ സെമിനാറിൽ, ഫിസിയാട്രിസ്റ്റ് ഡോ. കെ. എ. അജിത്ഖാൻ ‘പ്രമേഹത്തിന് പ്രായമില്ല’ എന്ന വിഷയവും, ഡയറ്റീഷ്യൻ ഫാരിയസനം പുതുശ്ശേരി ‘സമീകൃത ആഹാരം പ്രമേഹ നിയന്ത്രണത്തിന് അനുഗുണം’ എന്ന വിഷയവും അവതരിപ്പിച്ചു. റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. സി. എച്ച്. ഹാഫിസ് റഹ്മാൻ, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് പി. ബിന്ദു, പബ്ലിക് റിലേഷൻ ഓഫീസർ സി. വി. അബ്ദുൽ മുനീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 
​പ്രമേഹ ദിനത്തിന്റെ ഭാഗമായി, തിരൂരങ്ങാടി താലൂക്ക് ആസ്ഥാന ആശുപത്രി കാന്റീനിൽ സമീകൃത ആഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി “ആരോഗ്യഭക്ഷണ തളികയും” ആവി പലഹാരങ്ങളും ലഭ്യമാക്കാൻ തീരുമാനമായി. ഇതിനുപുറമെ, ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രമേഹ നിർണ്ണയ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. 

Previous Post Next Post