HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അപകടങ്ങൾ വർധിക്കുന്നു; മുണ്ടുപറമ്പ് ബൈപ്പാസിൽ സിഗ്നൽ ആവശ്യം ശക്തം

മലപ്പുറം: ജില്ലയിലെ മുണ്ടുപറമ്പ് ബൈപ്പാസിലും, മച്ചിങ്ങൽ ബൈപ്പാസിലും രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നതിനാൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശവാസിയായ എം ടി മുർഷിദ് കോഡൂര്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് ഔദ്യോഗികമായി കത്തയച്ചു. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ സുപ്രധാന പാതകളിൽ സിഗ്നൽ സംവിധാനമില്ലാത്തത് ഗതാഗത തടസ്സത്തിന് പ്രധാന കാരണമാകുന്നു. ഇത് ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാഹിത വാഹനങ്ങൾക്ക് സമയബന്ധിതമായി ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയാത്ത സാഹചര്യവും ഉണ്ടാക്കുന്നു. കഴിഞ്ഞ വർഷം ജൂണിൽ മുണ്ടുപറമ്പ് വളവിൽ ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് വലിയ അപകടമുണ്ടായതും, ഇത് ദേശീയപാതയിൽ ഗതാഗതം ഏറെനേരം തടസ്സപ്പെടുത്തിയതും ഇതിനോട് ചേർത്ത് ഓർക്കേണ്ടതാണ്. പൊതുജന സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കാൻ എത്രയും വേഗം ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കണമെന്നാണ് എം.ടി മുർഷിദിന്റെ ആവശ്യം. പ്രദേശത്തെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Previous Post Next Post