കോഡൂർ: കോഡൂർ-പുളിയാട്ടുകുളത്ത് മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിക്കുന്ന വയോജന പാർക്കിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജുല പലേത്തൊടി കുറ്റിയടിക്കൽ കർമ്മം നിർവഹിച്ചു. പ്രദേശത്തെ മുതിർന്ന പൗരന്മാർക്ക് സൗകര്യപ്രദമായ ഇടം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കോഡൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ വട്ടോളി ഫാത്തിമ അധ്യക്ഷത വഹിച്ച ചടങ്ങിൽ വില്ലൻ അബ്ദുറസാഖ്, കെ.ടി. അബ്ദുൽ ജലീൽ മാസ്റ്റർ, വി. അബ്ദുൽ കരീം, വില്ലൻ യഹ്‌യ, പി. ശിഹാബ്, എൻ. മൊയ്തീൻ, വി. മുഹമ്മദലി മൗലവി തുടങ്ങിയവർ പ്രസംഗിച്ചു.
വയോജനങ്ങൾക്ക് വിശ്രമിക്കാനും സൗഹൃദം പങ്കിടാനും ഉതകുന്ന രീതിയിലാണ് പാർക്ക് സജ്ജീകരിക്കുക.