HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ആരോഗ്യം ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ

ല്ലയിലെ 161 ജനകീയാരോഗ്യകേന്ദ്രങ്ങൾ നവീരിച്ചു. 
18 ജനകീയാരോഗ്യകേന്ദ്രങ്ങൾ പുതുതായി നിർമ്മിച്ചു. 

സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ താഴെത്തട്ടിൽ മികച്ച രീതിയിൽ എത്തിക്കുന്നതിതിനു വേണ്ടിയാണ് സബ്സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. പൊതുജനാരോഗ്യത്തിന ഉണർവു പകരുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയാരോഗ്യ കേന്ദ്രങ്ങൾക്ക് നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചത്. ഇതിന്റെ ഭാഗമായി ജനകീയാരോഗ്യ കേന്ദ്രങ്ങളിലൂടെ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളാണ് ഒരുക്കുന്നത്. ഇങ്ങനെ ജില്ലയിലെ 161 ജനകീയാരോഗ്യകേന്ദ്രങ്ങൾ നവീകരിച്ചു. 
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിന്നതിനൊപ്പം മികച്ച സേവനങ്ങളും ജനകീയാരോഗ്യകേന്ദ്രങ്ങൾ ഉറപ്പാക്കുന്നു. പ്രഷർ, ഷുഗർ ഉൾപ്പെടെ 9 ലാബ് ടെസ്റ്റു്കളും 36 തരം മരുന്നുകളും പ്രതിരോധകുത്തിവെയ്പ്പുകൾ വിഷയാധിഷ്ടിത ക്ലിനിക്കുകൾ എന്നീ സേവനങ്ങളും ലഭ്യമാകുന്നു. 
581 ജനകീയാരോഗ്യകേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ഇതിൽ 161 ജനകീരാരോഗ്യകേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചു. ഇതിൽ 8 എണ്ണം പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. 300 സ്ഥാപനങ്ങൾക്ക് സ്വന്തമായി കെട്ടിടം ഇല്ലാത്തതോ കെട്ടിടം അൺഫിറ്റ് ആയതോ നവീകരണ പ്രവർത്തിക്ക് സ്ഥലം ലഭ്യമല്ലാത്തതോ ആണ്. പ്രവൃത്തി നിർവഹിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നതിൽ 44 സ്ഥാപനങ്ങളിൽ പ്രവൃത്തി സമയബന്ധിതമായി നിർവഹിച്ചിട്ടില്ല. 76 സ്ഥാപനങ്ങളിൽ എൻ.എച്ച്.എം കേന്ദ്ര വിഹിതം ലഭ്യമാകാതിരുന്നതിനാൽ പ്രവൃത്തി തുടങ്ങാൻ സാധിച്ചിട്ടില്ല. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഹെൽത്ത് ഗ്രാൻഡ് മുഖേനെ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 55.5 ലക്ഷം രൂപ വീതം 51 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിൽ 18 എണ്ണം പ്രവൃത്തി പൂർത്തീകരിച്ചു. 

ആർദ്രം പദ്ധതിയുടെ ഭാഗമായി 2023 ലാണ് സംസ്ഥാന സർക്കാർ സബ് സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയത്.സബ് സെന്ററുകൾ കേന്ദ്രീകരിച്ച് ജോലി ചെയ്തുവരുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, എന്നിവരെ കൂടാതെ നഴ്സിംഗ് ബിരുദധാരിയായ ഒരു ജീവനക്കാരിയെ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിൽ പുതിയതായി  നിയമിച്ചുകൊണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ സേവനങ്ങൾ സർക്കാർ ഉറപ്പ് വരുത്തിയിട്ടുണ്ട്.
Previous Post Next Post