HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പ്രീമിയർ ലീഗ്: സിറ്റിക്കും ടോട്ടൻഹാമിനും ജയം; ആർസണലിന് അടിതെറ്റി, ലിവർപൂളിന് സമനില

പ്രീമിയർ ലീഗ്: സിറ്റിക്കും ടോട്ടൻഹാമിനും ജയം; ആർസണലിന് അടിതെറ്റി, ലിവർപൂളിന് സമനില

​ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾ മാറ്റുരച്ച ആവേശകരമായ പോരാട്ടങ്ങളിൽ മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടൻഹാമിനും തകർപ്പൻ ജയം. അതേസമയം, കിരീടപ്പോരാട്ടത്തിൽ നിർണ്ണായകമായ മത്സരത്തിൽ ആർസണൽ തോൽവി വഴങ്ങിയത് ആരാധകരെ നിരാശരാക്കി. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും കരുത്തരായ ചെൽസിയും സമനിലയിൽ കുരുങ്ങി.
​സിറ്റിയുടെ ഗോൾമഴ
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സണ്ടർലാൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. 31-ാം മിനിറ്റിൽ റൂബൻ ഡയസിലൂടെ തുടങ്ങിയ ഗോൾവേട്ട, 35-ാം മിനിറ്റിൽ ജോഷ്കോ ഗ്വാർഡിയോൾ, 65-ാം മിനിറ്റിൽ ഫിൽ ഫോഡൻ എന്നിവർ പൂർത്തിയാക്കി.
​ജയത്തോടെ ടോട്ടൻഹാമും ന്യൂകാസ്റ്റലും
ബ്രെന്റ്ഫോഡിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. റിച്ചാർലിസണും സാവി സിമോൻസും ടോട്ടൻഹാമിനായി ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തിൽ ബേൺലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂകാസ്റ്റൽ യുണൈറ്റഡ് പരാജയപ്പെടുത്തി.
​ലിവർപൂളിനെ തളച്ച് ലീഡ്‌സ്
ലീഡ്‌സ് യുണൈറ്റഡുമായി നടന്ന ആവേശപ്പോരാട്ടത്തിൽ മൂന്ന് ഗോളുകൾ വീതം നേടി ഇരുടീമുകളും പിരിഞ്ഞു. ലിവർപൂളിനായി ഹ്യൂഗോ എകിറ്റികെ ഇരട്ട ഗോളുകൾ നേടി തിളങ്ങിയെങ്കിലും അവസാന നിമിഷം ഗോൾ വഴങ്ങിയത് ചാമ്പ്യന്മാർക്ക് തിരിച്ചടിയായി. ചെൽസി - ബോൺമത്ത് മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

Previous Post Next Post