HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

തദ്ദേശീയം കോഡൂർ 2025- പ്രവാസികൾക്കായി UDF സ്ഥാനാർഥികൾക്കൊപ്പം ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു.

തദ്ദേശീയം കോഡൂർ 2025- പ്രവാസികൾക്കായി UDF സ്ഥാനാർഥികൾക്കൊപ്പം ഓൺലൈൻ മീറ്റ് സംഘടിപ്പിച്ചു.

ഗൂഗിൾ മീറ്റ് ആപ്പിൽ നടന്ന മീറ്റ് കോഡൂർ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിപി ഷാജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് വിവിധ സ്ഥാനാർഥികൾ സംസാരിച്ചു.UDF കോഡൂർ പ്രകടന പത്രിക വിശദീകരിച്ചു പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുജീബ്.ടി സംസാരിച്ചു . MT ബഷീർ സാഹിബ്‌, മുൻ മെമ്പർ റബീബ്. KT, ഷുക്കൂർ സാഹിബ്‌ റിയാദ് കെഎംസിസി,ഗഫൂർ തറയിൽ ജിദ്ദ,ഹംസ മണ്ണെങ്ങൽ ജിദ്ദ, 
നാസർ കാനഡ, യസീദ് ഇല്ലത്തൊടി ദുബൈ, മണ്ണിൽ ഖാദർ പരുവമണ്ണ,  നാഫി ഖത്തർ,msf പഞ്ചായത്ത്‌ ട്രഷറർ സാമിർ തുടങ്ങിയവർ സംസാരിച്ചു.കോഡൂർ പഞ്ചായത്ത്‌ ദുബൈ കെഎംസിസി ഭാരവാഹികളായ ഫാസിൽ റഹ്മാൻ കാട്ടിൽ,സൈനു നാണി വിപി,അമീർ പരി തുടങ്ങിയവർ മീറ്റിംഗ് ഹോസ്റ്റ് ചെയ്തു.

മുഴുവൻ വാർഡിലെ യുഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനും, വിപുലമായ കോഡൂർ ഗ്ലോബൽ കെഎംസിസി രൂപീകരണത്തെ കുറിച്ചും മീറ്റിംഗ് ചർച്ച ചെയ്തു.പ്രകടന പത്രികയിൽ ഉൾപെടുത്തിയ പ്രവാസി ക്ഷേമ പദ്ധതികളെ മീറ്റിംഗ് ഏകകൺഡേനെ സ്വാഗതം ചെയ്തു.


Previous Post Next Post