ഊരകം അത്താണിക്കൊണ്ട് അംഗനവാടിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവും സ്വീകരണവും സംഘടിപ്പിച്ചു
ഊരകം: അത്താണിക്കൊണ്ട് അംഗനവാടിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളും ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർക്ക് നൽകിയ സ്വീകരണവും ശ്രദ്ധേയമായി. വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ വാർഡ് മെമ്പർ എൻ.ടി. അന്നത്ത് മൻസൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ജനപ്രതിനിധികളും നാട്ടുകാരും ഒത്തൊരുമിച്ച് നിൽക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ അസൈനാർ ഊരകം ഓർമ്മിപ്പിച്ചു. എ.എൽ.എം.എസ്.സി അംഗങ്ങളായ അനിൽകുമാർ ടി., കമലാവതി പി., അബ്ദുൽ കരീം സി.കെ., റസീന എൻ.ടി., വൃന്ദ പി., ഷഹർബാൻ എൻ.ടി., ഷബ്ന എൻ.ടി. തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വി. വിനോദിനി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ.പി. ശൈലജ ടീച്ചർ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ആഘോഷം വർണ്ണാഭമായി