മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമം; ശംസുദ്ധീൻ കാട്ടിലിന് ജിദ്ദ കോഡൂർ പഞ്ചായത്ത് കെഎംസിസി യാത്രയയപ്പ് നൽകി
ജിദ്ദ: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കോഡൂർ പഞ്ചായത്ത് കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർ ശംസുദ്ധീൻ കാട്ടിലിന് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.
ജിദ്ദ മലപ്പുറം മണ്ഡലം കെഎംസിസി ചെയർമാൻ ഹംസ ടി. സാഹിബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്തെ കാരുണ്യ പ്രവർത്തനങ്ങളിലും സംഘടനാ രംഗത്തും ശംസുദ്ധീൻ കാട്ടിൽ നടത്തിയ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു.
കോഡൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് ബഷീർ എം.ടി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഗഫൂർ തറയിൽ സ്വാഗതമാശംസിച്ചു. സഈദ് സി.എസ്., മുഹമ്മദ് എം.കെ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പന്തൊടി ഗഫൂർ സാഹിബ് നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.