കുഷഠരോഗത്തെ ഇല്ലാതാക്കുന്നതിനുളള ഉദ്യമത്തിൽ ജനങ്ങൾക്കൊപ്പം ജന പ്രതിനിധികളും ഉണ്ടാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
മലപ്പുറം: സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിൽ ഒട്ടേറെ മുന്നേറിയിട്ടുള്ള ജില്ലയിൽ കുഷ്ഠരോഗത്തെ ഇല്ലാതാക്കുന്നതിനുള്ള ഉദ്യമത്തിൽ ജനങ്ങൾക്കൊപ്പം ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളും മുൻപന്തിയിൽ ഉണ്ടാകുമെന്ന് മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ നടന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടി അശ്വമേധം 7.0 ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി എ ജബ്ബാർ ഹാജി പറഞ്ഞു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ അധ്യക്ഷനായി .ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി കെ ജയന്തി മുഖ്യപ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി. എൻ അനൂപ് പദ്ധതി വിശദീകരണവും നടത്തി . ചടങ്ങിൽ ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ഷിബുലാൽ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഡിഎംഒ മാരായ ഡോ.എൻ എൻ പമീലി , ഡോ. വി ഫിറോസ് ഖാൻ, മലപ്പുറം താലൂക്കാശുപത്രി സൂപ്രണ്ട് ഡോക്ടർ രാജഗോപാലൻ. വാർഡ് കൗൺസിലർ യമുന, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി , അസിസ്റ്റൻറ് ലെപ്രസി ഓഫീസർ പി രാജൻ ഐഇസി കൺസൾട്ടന്റ് കൺസൾട്ടന്റ് ദിവ്യ ഇ.ആർ, തുടങ്ങിയവർ പങ്കെടുത്തു. ജനപ്രതിനിധികളുടെയും ആരോഗ്യവും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കോട്ടപ്പടിയിലെ പത്തൊമ്പതാം വാർഡിലെ വീടുകൾ സന്ദർശിച്ചുകൊണ്ട് കുഷ്ഠരോഗ നിർണയത്തെക്കുറിച്ച് കുടുംബാംഗങ്ങളോടും സംസാരിക്കുകയും ആരോഗ്യ ആശാ പ്രവർത്തക പ്രവർത്തകർ രോഗനിർണയം നടത്തുകയും ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ കൗൺസിലർ യമുന ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി കെ ജയന്തി ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ ഷിബുലാൽ , ടെക്നിക്കൽ അസിസ്റ്റൻറ് പി രാജൻ എന്നിവർ നേതൃത്വം നൽകി.കുഷ്ഠരോഗ കേസുകൾ ആരോഗ്യ സന്നദ്ധ പ്രവർത്തകർ വീടുകൾ തോറും സന്ദർശിച്ച് രോഗനിർണയത്തിലൂടെ കണ്ടെത്തി പൂർണ്ണമായും സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന യജ്ഞമാണ് അശ്വമേധം കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി. ജനുവരി 7 മുതൽ 20 വരെയുള്ള രണ്ടാഴ്ച കാലമാണ് ഇത് സംബന്ധിച്ചുള്ള ഊർജ്ജിത ഭവന സന്ദർശനം നടത്തുന്നത് . കുഷ്ഠരോഗത്തെ പൂർണ്ണമായി ഇല്ലാതാക്കു കയാണ് ഈ മഹത്തായ ആരോഗ്യ പരിപാടിയിലൂടെ ആരോഗ്യവകുപ്പ്. ഇതോടെ ജില്ലയിലെ 108232വീടുകൾ സന്ദർശിച്ച് രണ്ടു വയസ്സിനു മുകളിൽ പ്രായമുള്ള4990244 പേരെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനുള്ള പ്രവർത്തനത്തിന് തുടക്കമായി.