മീനാർകുഴി:ജീവകാരുണ്യ പ്രവത്തങ്ങൾക്ക് ധനസമാഹാരനാർത്ഥം മീനാർകുഴി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സോസൈറ്റി നടത്തുന്ന ഈത്തപ്പഴചലഞ്ച് കൂപ്പൺ വിതരണം മുസ്‌ലിം ലീഗ് കുറുവ പഞ്ചായത്ത് പ്രസിഡന്റ് കെ വി കെ ഹാഷിം കോയതങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ശിഹാബ് തങ്ങൾ ചാരിറ്റബിൾ സോസൈറ്റി പ്രസിഡന്റ് നാസർ തയ്യിൽ അധ്യക്ഷനായി സെക്രട്ടറി ഇബ്രാഹീം മാസ്റ്റർ മങ്കട ബ്ലോക്ക് മെമ്പർ യൂസുഫ് മുല്ലപ്പള്ളി, വാർഡ് മെമ്പർ കുഞ്ഞിമുഹമ്മദ് കുഞ്ഞാണി, മുസ്‌ലിം ലീഗ് സെക്രട്ടറി മുസ്തഫ മുല്ലപ്പള്ളി ഭാരവാഹികളായ ഇസ്മായിൽ എംപി, ഇസ്ഹാഖ് ആലുങ്ങൽ, ശിഹാബ് എംപി, ശംസുദ്ധീൻ ബാപ്പൻ,ഹസ്സൻ എംപി, സുലൈമാൻ വി, കബീർ ടി,റസാഖ് പി കെ, സമദ് എ തുടങ്ങിയവർ പങ്കെടുത്തു.