HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

യാത്രാക്ലേശത്തിന് വിരാമം: വലിയാട്-അറക്കൽപ്പടി റോഡ് നവീകരിച്ച് ഉദ്ഘാടനം ചെയ്തു

യാത്രാക്ലേശത്തിന് വിരാമം: വലിയാട്-അറക്കൽപ്പടി റോഡ് നവീകരിച്ച് ഉദ്ഘാടനം ചെയ്തു

​കോഡൂർ: കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ചതിനെ തുടർന്ന് തകർന്നു കിടന്നിരുന്ന വലിയാട്-അറക്കൽപ്പടി-ഈസ്റ്റ് കോഡൂർ റോഡ് നവീകരണത്തിന് ശേഷം നാടിന് സമർപ്പിച്ചു. ഇന്ന് രാവിലെ 8:30-ന് കോളനി റോഡ് പരിസരത്ത് നടന്ന ചടങ്ങിൽ കോഡൂർ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. സുബൈർ റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
​കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവൃത്തികൾക്കായി റോഡ് വെട്ടിപ്പൊളിച്ചതോടെ വലിയ രീതിയിലുള്ള യാത്രാക്ലേശമാണ് പ്രദേശത്ത് നിലനിന്നിരുന്നത്. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് റോഡ് പുനർനിർമ്മിച്ചതോടെ ഈ ദുരിതത്തിനാണ് ഇപ്പോൾ അറുതിയായിരിക്കുന്നത്.
​അറക്കൽപ്പടി വാർഡ് മെമ്പർ ഇ.കെ. ഷൗക്കത്തലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മെമ്പർമാരായ കുന്നത്ത് ആസ്യ, മുംതാസ് വില്ലൻ എന്നിവർ സംബന്ധിച്ചു. പ്രദേശത്തെ പ്രധാന ഗതാഗത പ്രശ്നത്തിന് പരിഹാരമായതിൽ നാട്ടുകാർ സന്തോഷം പ്രകടിപ്പിച്ചു.


Previous Post Next Post