രാജ്യസ്‌നേഹമുണർത്തി അത്താണികുണ്ട് അങ്കണവാടിയിൽ റിപ്പബ്ലിക് ദിനാഘോഷം
ഊരകം: രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനം ഊരകം അത്താണികുണ്ട് അങ്കണവാടിയിൽ ആവേശപൂർവ്വം ആഘോഷിച്ചു. കുരുന്നുകളുടെയും അമ്മമാരുടെയും സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷപരിപാടികൾ നാടിന് വേറിട്ട അനുഭവമായി.
വാർഡ് മെമ്പർ അസൈനാർ ഊരകം ദേശീയ പതാക ഉയർത്തി ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വി. വിനോദിനി ടീച്ചർ അധ്യക്ഷത വഹിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അമ്മമാരും കുഞ്ഞുങ്ങളും ചേർന്ന് അവതരിപ്പിച്ച മതസൗഹാർദ്ദ - രാജ്യസ്‌നേഹ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വൈവിധ്യമാർന്ന കലാസന്ധ്യയിൽ കുരുന്നുകളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ചടങ്ങിൽ അനിൽകുമാർ ടി, ശൈലജ കെ.പി, വിജി ടി, ഷബ്ന എൻ.ടി, വാസു മണ്ണിൽ, ചാത്തൻ കരിമ്പിലി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. കമലാവതി പി സ്വാഗതവും സക്കരിയ കെ നന്ദിയും പറഞ്ഞു.