HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​ജില്ലാ കേരളോത്സവം: 'കലികാലം' നാടകത്തിലൂടെ സുഫിയാൻ ഊരകം മികച്ച നടൻ; ഇനി സംസ്ഥാന തലത്തിലേക്ക്

​ജില്ലാ കേരളോത്സവം: 'കലികാലം' നാടകത്തിലൂടെ സുഫിയാൻ ഊരകം മികച്ച നടൻ; ഇനി സംസ്ഥാന തലത്തിലേക്ക്


​മലപ്പുറം: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച ജില്ലാതല കേരളോത്സവത്തിൽ നാടക മത്സര വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം സുഫിയാൻ ഊരകം കരസ്ഥമാക്കി. ജാഫർ വെങ്കുളം രചനയും സംവിധാനവും നിർവ്വഹിച്ച 'കലികാലം' എന്ന നാടകത്തിലെ തന്മയത്വമാർന്ന അഭിനയമാണ് സുഫിയാനെ ഈ വലിയ നേട്ടത്തിന് അർഹനാക്കിയത്.

ജില്ലാതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച സുഫിയാൻ ഇതോടെ സംസ്ഥാനതല കേരളോത്സവത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടിയിരിക്കുകയാണ്. നാടകത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത അസൈനാർ, നീതു, ജോതിക, ശ്രീ വിദ്യ, സബീർ, രാഹുൽ, ചന്ദ്രൻ, ജിജോഷ് എന്നിവരുടെ മികച്ച സഹകരണവും നാടകത്തിന്റെ വിജയത്തിൽ നിർണ്ണായകമായി.

Previous Post Next Post