HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

പശുക്കൾക്ക് ഗോസമൃദ്ധി ഇൻഷുറൻസ് 2025-26

പശുക്കൾക്ക് ഗോസമൃദ്ധി ഇൻഷുറൻസ് 2025-26

കോഡൂർ: പശുക്കൾക്കായുള്ള സർക്കാരിൻറെ ഗോസമൃദ്ധി -എൻ. എൽ.എം 2025-26 ഇൻഷുറൻസ് പദ്ധതി ആരംഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയ്ക്ക് ആകെ മൊത്തം 200 എണ്ണത്തോളമാണ് ലഭിച്ചിട്ടുള്ളത്. ഇൻഷുറൻസ് ഫണ്ട് പെട്ടെന്ന് തന്നെ തീർന്നു പോകാൻ സാധ്യതയുണ്ട്.  ഇൻഷുറൻസ് ചെയ്യാൻ താല്പര്യം ഉള്ള ക്ഷീരകർഷകർ എത്രയും പെട്ടെന്ന് മൃഗാശുപത്രിയിൽ വിവരം അറിയിക്കുക. തിങ്കളാഴ്ച (01/03/2026) മൂന്നു മണിക്കുള്ളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇൻഷുറൻസ് തുക തീർന്നു പോയാൽ പിന്നെ ചെയ്യാൻ സാധിക്കില്ല എന്നും ഓർമിപ്പിക്കുന്നു. ആദ്യം അപേക്ഷ നൽകുന്ന വരെ ആദ്യം പരിഗണിക്കുന്നതാണ്. കഴിഞ്ഞ തവണ ഇൻഷുറൻസ് സ്കീമിൽ ഉൾപ്പെടാത്തവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ഒരു വർഷത്തേക്കുള്ള പ്രീമിയം 457/- രൂപയാണ്.

 വെറ്ററിനറി സർജൻ കോഡൂർ
28/02/2026
Previous Post Next Post