HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ആരോ​ഗ്യ പദ്ധതികളെ കുറിച്ച് ന​ഗരസഭാ പ്രതിനിധികൾക്ക് പരിശീലനം നടത്തി.

ആരോ​ഗ്യ പദ്ധതികളെ കുറിച്ച് ന​ഗരസഭാ പ്രതിനിധികൾക്ക് പരിശീലനം നടത്തി. 

ആരോ​ഗ്യവകുപ്പിന്റെയും ആരോ​ഗ്യകേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാഷ്ണൽ ഹെൽത്ത് മിഷൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ന​ഗരസഭാ പ്രതിനിധികൾക്ക് പരിശീലനം നടത്തി. സമയബന്ധിതമായി  പ്രോജക്ടുകൾ പൂർത്തീകരിക്കണമെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടർ  വി.ആർ വിനോദ് പറഞ്ഞു.  ചടങ്ങിൽ ഡിഎംഒ ഡോ. ജയന്തി ടികെ അധ്യക്ഷനായി. ജെഡിഎൽഎസ്ജിഡി മുരളി വികെ മുഖ്യ പ്രഭാഷണം നടത്തി. ആരോ​ഗ്യകേരളം ജില്ലാ പ്രോ​​ഗ്രാം മാനേജർ ഡോ. അനൂപ് ടിഎൻ ,എൻ.എച്ച്.എം സ്റ്റേറ്റ് കൺസൾട്ടന്റ് ഡോ. ജോർജ് ഫിലിപ്പ്, അർബൻ എംഐഎസ് മാനേജർ ബ്യൂള എസ്, ജെസി എച്ച്ഡബ്യുസി. ഡോ. നസീല, എൻ.എച്ച്.എം കോർഡിനേറ്റർമാരായ ,മുഹമ്മദ് തൻസീഹ്, ഷബി സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post