രോഗി സൗഹൃദ സമീപനം ആരോഗ്യ സംവിധാനത്തെ ശക്തമാക്കുന്നു
രോഗിയെ ചികിത്സിക്കുമ്പോൾ കരുണയും സ്നേഹവും മനസ്സിലാക്കലും വേണമെന്നും രോഗി സൗഹൃദ സമീപനം യാഥാർത്ഥ്യമാക്കാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അതീവ ശ്രദ്ധ പുലർത്തണമെന്നും എംപി അബ്ദുസമദ് സമദാനി പറഞ്ഞു. രോഗം വന്നാൽ ചികിത്സ എന്ന നിലപാടിനപ്പുറം രോഗം വരാതിരിക്കാൻ മുൻകരുതൽ എന്ന ചിന്ത സമൂഹത്തിൽ വളർത്തണമെന്നും പറഞ്ഞു. മലപ്പുറം ജില്ലാ ആസൂത്രണ കാര്യാലയ അങ്കണത്തിൽ എംപി ആസ്തി വികസന ഫണ്ടിൽ നിന്നും ആരോഗ്യ വകുപ്പിന് അനുവദിച്ച വാഹനത്തിന്റെ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിനാണ് മാരുതി ഇക്കോബാൻ നൽകിയത്. വാഹനത്തിൻറെ താക്കോൽ രേഖകളും ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ടി കെ ജയന്തി ചടങ്ങിൽ കൈപ്പറ്റി. അബ്ദുസമദ് സമദാനി എം പി 11 വാഹനങ്ങൾ വിവിധ ആശുപത്രികളിലേക്കായി ഇതിനകം നൽകിയിട്ടുണ്ട്.
ജില്ലാ കളക്ടർ വി ആർ വിനോദ് ജില്ലാ പ്ലാനിങ് ഓഫീസർ ടിവി സാജു ഡെപ്യൂട്ടി ഡിഎംഒ ഡോക്ടർ ഷിബുലാൽ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ ആൻസൽ ബാബു ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെപിസാദിക്കലി ഫോർമാൻ എന്നിവർ സംസാരിച്ചു