മലപ്പുറം: പറവണ്ണ മുത്തങ്ങാടിയിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് സംഭവം നടന്നത്. തീപിടുത്തത്തിൽ വീടും മദ്രസയും പൂർണമായും കത്തി നശിച്ചു.
കളരിക്കൽ പാത്തുമോളുടെ വീടും തൊട്ടടുത്തുള്ള സിറാജുൽ ഉലൂം മദ്രസയുമാണ് കത്തി നശിച്ചത്. വീടും മദ്രസയും ഓലമേഞ്ഞതായിരുന്നു.
തിരൂരിൽ നിന്നും താനൂരിൽ നിന്നും വന്ന ഫയർഫോഴ്സ് യൂണിറ്റുകളാണ് തീ അണച്ചത്. പോലീസ് തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ചു വരുന്നു.