HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

ഷാർജയിൽ വാഹനാപകടം: മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളുടെ രണ്ട് വയസ്സുകാരൻ മരിച്ചു.

ഷാർജയിൽ വാഹനാപകടം: മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളുടെ  രണ്ട് വയസ്സുകാരൻ മരിച്ചു.

 മലപ്പുറം: ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശികളായ ഷറഫുദ്ദീൻ-സഫ്‌ന ദമ്പതികളുടെ മകൻ അലൻ റൂമിയാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം മാതാവിനോടൊപ്പം വീടിന് പുറത്തിറങ്ങിയ സമയത്താണ് കുട്ടിയെ കാറിടിച്ചത്. സന്ദർശക വിസയിൽ ഒരു മാസം മുൻപാണ് അലനും കുടുംബവും യു.എ.ഇയിൽ എത്തിയത്. തലാൽ ഗ്രൂപ്പിലെ ജീവനക്കാരനായ പിതാവ് ഷറഫുദ്ദീനൊപ്പം താമസിച്ചുവരികയായിരുന്നു ഇവർ. മൃതദേഹം ദുബൈ ഖിസൈസിലെ ഖബർസ്ഥാനിൽ ഖബറടക്കി.

Previous Post Next Post