HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​പുതുയുഗ യാത്ര: വേങ്ങരയിലെ സ്വീകരണ സമ്മേളനം വൻ വിജയമാക്കാൻ ഊരകം മൂന്നാം വാർഡ് യു.ഡി.എഫ് തീരുമാനം

​പുതുയുഗ യാത്ര: വേങ്ങരയിലെ സ്വീകരണ സമ്മേളനം വൻ വിജയമാക്കാൻ ഊരകം മൂന്നാം വാർഡ് യു.ഡി.എഫ് തീരുമാനം

​ഊരകം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ ഭാഗമായി ശനിയാഴ്ച വേങ്ങരയിൽ നടക്കുന്ന സ്വീകരണ മഹാസമ്മേളനം വൻ വിജയമാക്കാൻ ഊരകം മൂന്നാം വാർഡ് യു.ഡി.എഫ് കൺവെൻഷൻ തീരുമാനിച്ചു. 14-ാം തീയതി ശനിയാഴ്ച രാവിലെ പത്തു മണിക്കാണ് വേങ്ങരയിൽ സ്വീകരണ ചടങ്ങുകൾ നടക്കുന്നത്.
​ടി.പി. ആലസ്സൻ അധ്യക്ഷത വഹിച്ച കൺവെൻഷൻ കെ.ടി. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമുഖ നേതാക്കളായ എം.ടി. അലവി, ടി. അനിൽകുമാർ, എൻ.ടി. മുഹമ്മദ് അസൈൻ, വാർഡ് മെമ്പർ അസൈനാർ ഊരകം, കെ. ചന്തു, എം.ടി. അബ്ദുറഹിമാൻ, എൻ.ടി. മൻസൂർ, കെ.പി. സക്കീർ ഹുസൈൻ, മുതുവോറൻ സൈതലവി തുടങ്ങിയവർ സംസാരിച്ചു.
​എ.കെ. സൈതലവി സ്വാഗതവും ടി. മൊയ്തീൻകുട്ടി നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്രചരണ പ്രവർത്തനങ്ങൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു

Previous Post Next Post