എം.ജി.പട്ടേൽ ദേശീയ അവാർഡ് ജേതാവ് മുജീബ് റഹ്മാൻ മാസ്റ്ററെ കോഡൂർ പഞ്ചായത്ത് ആദരിച്ചു.
കോഡൂർ : മികച്ച ഉർദു അധ്യാപകനുള്ള എം.ജി.പട്ടേൽ ദേശീയ അവാർഡ് ജേതാവ് പി.പി. മുജീബ് റഹ്മാൻ മാസ്റ്ററെ കോഡൂർ ഗ്രാമപഞ്ചായത്ത് ബോർഡ് ആദരിച്ചു. ഉർദു അധ്യാപനത്തിനു പുറമെ സാമൂഹിക സാംസ്കാരിക രംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.ഉബൈദുല്ല എം.എൽ.എ ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി.ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റജുല പെലത്തൊടി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി.മുഹമ്മദലി,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എം.സുബൈർ,മച്ചിങ്ങൽ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കുഞ്ഞീതു തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ : എം.ജി.പട്ടേൽ ദേശീയ അവാർഡ് ജേതാവ് പി.പി. മുജീബ് റഹ്‌മാന് കോഡൂർ ഗ്രാമപഞ്ചായത്തിൻ്റെ ഉപഹാരം പി.ഉബൈദുല്ല.എം.എൽ.എ നൽകുന്നു .