HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

വളാഞ്ചേരിയിൽ സ്വകാര്യ ബസ് തട്ടി വയോധികന് ദാരുണാന്ത്യം

വളാഞ്ചേരിയിൽ സ്വകാര്യ ബസ് തട്ടി വയോധികന് ദാരുണാന്ത്യം

വളാഞ്ചേരി: സ്വകാര്യ ബസ് ഇടിച്ചതിനെ തുടർന്ന് പരിക്കുകളേറ്റ നിലയിൽ അശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരണത്തിന് കീഴടങ്ങി. വളാഞ്ചേരി മുക്കിലപ്പീടിക സ്വദേശി ശശിയാണ് മരിച്ചത്. 60 വയസായിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ ദീർഘദൂര ബസുകൾ നിറുത്തുന്ന ഇടത്തിന് സമീപമാണ് സംഭവം. ബസിന്റെ ചക്രം ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഉടനെ സമീപത്ത് കൂടി നിന്നവർ ചേർന്ന് ഇയാളെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമം നടത്തുനതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നടക്കാവിൽ അശുപത്രി  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വളാഞ്ചേരി പോലീസ് മേൽ നടപടികൾ സ്വീകരിച്ച് വരുന്നു.
Previous Post Next Post