HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​പി.വി. അബ്ദുൽ വഹാബ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട്: റോഡ് ഉദ്ഘാടനം ചെയ്തു.

​പി.വി. അബ്ദുൽ വഹാബ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട്: റോഡ് ഉദ്ഘാടനം ചെയ്തു.

​കോഡൂർ: പി.വി. അബ്ദുൽ വഹാബ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത താണിക്കൽ തൊഴുത്തും പിലാവ് പട്ടിക്കാട് റോഡും നാടിന് സമർപ്പിച്ചു. കോഡൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. സുബൈർ റോഡിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
​വാർഡ് മെമ്പർമാരായ സി.എച്ച്. മാരിയത്ത്, ഉല്ലാസ് മാനു എന്നിവർ ചടങ്ങിൽ സാന്നിധ്യമറിയിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന രീതിയിലാണ് എം.പി. ഫണ്ട് ഉപയോഗിച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ചടങ്ങിൽ പ്രദേശത്തെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും പങ്കെടുത്തു.

Previous Post Next Post