ക്ഷീരകർഷകർക്കായി പേവിഷബാധ ബോധവൽക്കരണ ക്ലാസ് നാളെ.
കോഡൂർ: കോഡൂർ ഗ്രാമപഞ്ചായത്ത് വെറ്ററിനറി ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ക്ഷീരകർഷകർക്കായി പേവിഷബാധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ (ഫെബ്രുവരി 25, ബുധനാഴ്ച) രാവിലെ 10.30-ന് കോഡൂർ മൃഗാശുപത്രിയിൽ വെച്ചാണ് ക്ലാസ് നടക്കുക.
പേവിഷബാധയുമായി ബന്ധപ്പെട്ട് കർഷകർ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങളും മുൻകരുതലുകളും ചർച്ച ചെയ്യുന്ന ലളിതമായ ക്ലാസ്സാണ് ഒരുക്കിയിരിക്കുന്നത്. പ്രദേശത്തെ മുഴുവൻ ക്ഷീരകർഷകരും കൃത്യസമയത്ത് എത്തിച്ചേർന്ന് ക്ലാസ്സിൽ പങ്കെടുക്കണമെന്ന് അധികൃതർ അറിയിച്ചു.