മുണ്ടക്കയം ടൗണിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഒഴിവായത് വൻ ദുരന്തം. ഇന്ന് (03/02/2026) പുലർച്ചെ മൂന്നുമണിയോടുകൂടിയായിരുന്നു അപകടം. കുമളി ഭാഗത്ത് നിന്നും വന്ന ബസ്സ് മുണ്ടക്കയം ടൗണിന് നടുവിലെത്തിയപ്പോൾ ടയർ പൊട്ടുകയും തീപിടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. തീ ആളി പടരുന്നതിനു മുൻപേ യാത്രിക്കാരെ പുറത്തിറക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി. ബസ് പൂർണമായും കത്തി നശിച്ചു.
മധുരയിൽ നിന്നും കോട്ടത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സാണ് തീയണച്ചത് നിലവിൽ (3.30 am) മുണ്ടക്കയം ടൗൺ വഴിയുള്ള ഗതാഗതം ബാരിക്കേഡ് കെട്ടി അടച്ചിരിക്കുകയാണ്.