പ്രതിരോധ ചികിത്സ രോഗ രഹിത സമൂഹത്തിന് അനിവാര്യം
പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് മലപ്പുറം നഗരസഭ വൈസ് ചെയർമാൻ ജിതിൻ ജി അനിൽ. മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാൻസ്മിഷൻ അസസ്മെൻറ് സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നും രക്തസാമ്പിളുകൾ ശേഖരിച്ച് മന്ത് രോഗവ്യാപനനില വിലയിരുത്തുകയും, രോഗവ്യാപന നിയന്ത്രണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ട്രാൻസ്മിഷൻ സർവ്വേ നടത്തുന്നത്.
മലപ്പുറം സാന്റോം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ടി കെ ജയന്തി അധ്യക്ഷയായി.; ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോക്ടർ സി ഷുബിൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം യമുന പ്രിൻസിപ്പാൾ സിസ്റ്റർ മരിയ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ പ്രദീപ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ പി സാദിഖ് അലി, ജില്ലാ ലാബ് ഓഫീസർ പി.ഇബ്രാഹിം ടെക്നിക്കൽ അസിസ്റ്റൻറ് പി. രാജൻ നഴ്സിംഗ് ട്യൂട്ടർ ജിതിൻ ഡിവിസിയു ഹെൽത്ത് സൂപ്പർവൈസർ ഹസിലാൽ എന്നിവർ സംസാരിച്ചു