HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

​പാറമ്മൽ അംഗനവാടി - പാറച്ചിന റോഡ് ഉദ്ഘാടനം ചെയ്തു.

​പാറമ്മൽ അംഗനവാടി - പാറച്ചിന റോഡ് ഉദ്ഘാടനം ചെയ്തു.

​കോഡൂർ: പി. വി. അബ്ദുൽ വഹാബ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച പാറമ്മൽ അംഗനവാടി - പാറച്ചിന റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. റോഡിന്റെ ഉദ്ഘാടനം മലപ്പുറം മണ്ഡലം എം.എൽ.എ. പി. ഉബൈദുള്ള നിർവഹിച്ചു.
​കോഡൂർ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സുബൈർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. സജ്ന മോൾ ആമിയൻ എന്നിവർ സംസാരിച്ചു.
​വാർഡ് 15 മെമ്പർ ഫൗസിയ സലീം വാടകത്ര, പഞ്ചായത്ത് മെമ്പർമാരായ വില്ലൻ റസാക്ക്, ഇ.കെ. ഷൗക്കത്തലി, ഫാസിൽ കരീം, നീലൻ കോഡൂർ, ആബിദ എന്നിവരും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എം.ടി. ബഷീർ, കുന്നത്ത് കുഞ്ഞിമുഹമ്മദ്, വില്ലൻ കുഞ്ഞാൻ, കുന്നത്ത് നാസർ, സാമിർ കടന്നമഠത്തിൽ, ജാഫർ കൈനാലി, സലീം വാടകത്ര തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
​ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമായത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

Previous Post Next Post