HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

അറക്കൽപടി-കടമ്പോട് റോഡ് ഉദ്ഘാടനം ചെയ്തു; വികസനക്കുതിപ്പിൽ കോഡൂർ

അറക്കൽപടി-കടമ്പോട് റോഡ് ഉദ്ഘാടനം ചെയ്തു; വികസനക്കുതിപ്പിൽ കോഡൂർ

​കോഡൂർ: മലപ്പുറം നിയോജകമണ്ഡലം എം.എൽ.എ പി. ഉബൈദുള്ളയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ അറക്കൽപടി-കടമ്പോട് റോഡ് നാടിന് സമർപ്പിച്ചു. കോഡൂർ ഗ്രാമപഞ്ചായത്തിലെ അറക്കൽപടി വാർഡിൽ നടന്ന ചടങ്ങിൽ എം.എൽ.എ പി. ഉബൈദുള്ള ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

​പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന രീതിയിൽ മികച്ച നിലവാരത്തിലാണ് റോഡിന്റെ പണി പൂർത്തീകരിച്ചിരിക്കുന്നത്. കോഡൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം. സുബൈർ, അറക്കൽപടി വാർഡ് മെമ്പർ ഇ.കെ. ഷൗക്കത്തലി, ഒമ്പതാം വാർഡ് മെമ്പർ നജ്മ കിളിയെണ്ണി, മുൻ വാർഡ് മെമ്പർ ആസിയ കുന്നത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു. 

പ്രദേശത്തെ വിവിധ ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, നാട്ടുപ്രമുഖർ, പ്രദേശവാസികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Previous Post Next Post