HEADLINES
വാർത്തകൾ ലോഡ് ചെയ്യുന്നു...

Top News

കോറിയിലേക്കു മറിഞ്ഞ ലോറി പുറത്തെടുത്തു.

കോറിയിലേക്കു മറിഞ്ഞ ലോറി പുറത്തെടുത്തു.

മലപ്പുറം: ആതവനാട് ഊരത്ത്പള്ളിയാലിയിൽ കോറിയിലേക്ക് മറിഞ്ഞ ലോറി വെള്ളത്തിൽ നിന്നും പൂർണ്ണമായും ഉയർത്തി.

ലോറിയിൽ കുടുങ്ങിക്കിടന്ന മേലെ പൈത്തിനി പറമ്പ് സ്വദേശി കുന്നത്തൊടി മുസ്തഫയുടെ മൃതദേഹം പുറത്തെത്തിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് ചരക്ക് ലോറി കോറിയിലേക്ക് മറഞ്ഞത്

അപകടത്തിൽ ലോറി ഡ്രൈവർ ജാഫറിനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നു.

ഫയർഫോഴ്സും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മുസ്തഫയെ കണ്ടെത്താൻ കഴിഞ്ഞത്.

ക്രൈൻ ഉപയോഗിച്ച് ലോറി ഉയർത്തി മുസ്തഫയെ ലോറിക്കുള്ളിൽ നിന്നും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ക്യാബിൻവെട്ടി പൊളിച്ചു  എടുക്കുകയായിരുന്നു.

മുസ്തഫയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Previous Post Next Post